'തൗഹീദ് അൽഉലൂഹിയ്യ' ( അല്ലാഹുവെ മാത്രം ആരാധിക്കൽ )
അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനുള്ള ആരാധനയായ വിളിച്ചുപ്രാർത്ഥന, ബലി അറവ്, നേർച്ച, ഏറ്റവും കൂടുതൽ: ഭയം, സ്നേഹം, ആദരവ്, പ്രതീക്ഷ, വിശ്വസിച്ചു ഭരമേൽപ്പിക്കൽ തുടങ്ങിയവ അല്ലാഹുവിനു പുറമേ നബിമാർ, സച്ചരിതർ, വിഗ്രഹങ്ങൾ തുടങ്ങിയവർക്കോ മറ്റോ നൽകി ആരാധനയിൽ പങ്കുകാരെ ആരോപിക്കുന്നതും മറ്റുമായ ശിർക്ക് ചെയ്യാതെ അല്ലാഹുവെ മാത്രം ആരാധിക്കുക ഇതാണ് "തൗഹീദ് അൽഉലൂഹിയ്യ"
എ) ആരാധന എന്നാലെന്ത് ?
ആരാധന എന്നാൽ: "അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതും, നബി(സ) മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങളാണ് ", ആ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കുക. അതാണ് അല്ലാഹു നബിമാരിലൂടെ കൽപ്പിച്ചതും നിയമമാക്കിയതുമായ ആരാധനയുടെ രൂപം, അതാണ് അല്ലാഹുവിനെയും അവന്റെ നബിമാരെയും അനുസരിക്കൽ.
ബി) തൗഹീദിൽ വിശ്വസിച്ചതിനുശേഷം നാം ചെയ്യേണ്ട കാര്യങ്ങൾ:
അല്ലാഹുവിന്റെ മിത്രങ്ങളെ മിത്രങ്ങളായും അല്ലാഹുവിന്റെ ശത്രുക്കളെ ശത്രുക്കളായും കണക്കാക്കുക. തൗഹീദിൽ വിശ്വസിച്ചതിനു ശേഷം അല്ലാഹുവിന്റെ മിത്രങ്ങളെ (അഥവാ, അല്ലാഹുവെ മാത്രം വിളിച്ചു പ്രാർത്ഥിച്ച് ഏറ്റവുംകൂടുതൽ: ഭയം, സ്നേഹം, ആദരവ്, പ്രതീക്ഷ, വിശ്വസിച്ചു ഭരമേൽപ്പിക്കൽ തുടങ്ങിയ ആരാധനയുടെ ഇനങ്ങൾ അല്ലാഹുവിന് മാത്രം അർപ്പിച്ചു അല്ലാഹുവെ മാത്രം ആരാധിക്കുന്നവരെ) നാം മിത്രങ്ങളായി സ്വീകരിക്കുകയും; അല്ലാഹുവിന്റെ ശത്രുക്കളെ (അഥവാ, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിച്ച്... ആരാധിക്കുന്നവരെ) നാം ശത്രുക്കളായും കണക്കാക്കുകയും ചെയ്യുക.
സി) അല്ലാഹുവിനെ ഏറ്റവുമധികം സ്നേഹിക്കുന്നത് തൗഹീദ് അൽ ഉലൂഹിയ്യയിൽ (ആരാധനയിൽ) പെടുന്നു :
ഏറ്റവും അധികം നാം അല്ലാഹുവെ സ്നേഹിക്കുക, മറ്റെന്തിനേക്കാളും മറ്റാരെക്കാളും അധികം, അല്ലാഹുവെ സ്നേഹിക്കുന്നതിനു ഉദാഹരണം നല്കനാകുന്ന അത്രയോ അതിനു തുല്യമായോ (അതിൽ അധികമായോ ) മറ്റാരെയും സ്നേഹിക്കതിരിക്കുക. (അഥവാ, അല്ലാഹുവിന്നു മാത്രം നൽകേണ്ട ആരാധനയുടെ ഒരിനം ആകുന്നു ഏറ്റവും കൂടുതൽ അല്ലാഹുവോടുള്ള സ്നേഹം) സത്യവിശ്വാസിയെ വിശേഷിപ്പിച്ച് അല്ലാഹു പറയുന്നു:
وَالَّذِينَ آمَنُواْ أَشَدُّ حُبّاً لِّلّهِ
(2:165 البقرة)
"സത്യവിശ്വാസികൾ (മറ്റെന്തിനെക്കാളുമധികം) അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരാണ് " (ഖുർആൻ 2:165 )
അതിനു താഴെ അവന്റെ ദൂതനായ നബി(സ)യെയും (നബിചര്യയെയും ) സ്നേഹിക്കുക
അല്ലാഹു പറയുന്നു:
النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ
(سورة الأحزاب 33:6)
"നബി(സ) സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു (ഖുർആൻ 33:6)
അല്ലാഹു പറയുന്നു :
قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
(9:24 سورة التوبة)
നബിയെ പറയുക:നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നിങ്ങൾ നഷ്ടം നേരിടുമെന്ന് ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലഹുവെക്കാളും അവന്റെ ദൂതനെക്കാളും (ഖുർആനെക്കാളും നബിചര്യയെക്കാളും) അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരത്തെക്കാളും ഇഷ്ടപ്പെട്ടതായിരുന്നാൽ, അല്ലാഹു അവന്റെ കൽപ്പന (ശിക്ഷ) കൊണ്ടുവരുന്നതുവരെ നിങ്ങൾ കാത്തിരിക്കുക(ഇങ്ങനെ) അല്ലാഹുവെ ധിക്കരിക്കുന്ന ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല" (ഖുർആൻ 9:24)
അഥവാ, സ്വന്തം സമ്പാദ്യത്തെക്കാളും സന്താനത്തെക്കാളും പിതാക്കളെക്കാളും സഹോദരങ്ങളെക്കാളും ഇണകളെക്കാളും ബന്ധുക്കളെക്കാളും അല്ലാഹുവേയോ അവന്റെ ദൂതരെയോ അല്ലാഹുവിന്റെ സത്യം വിജയിപ്പിക്കുവാനുള്ള മാർഗത്തിലുള്ള കഠിനപരിശ്രമമോ (അല്ലാഹുവെ മാത്രം ആരാധിക്കൽ സ്ഥാപിക്കുവനുള്ള കഠിനപരിശ്രമം, മതം പഠിപ്പിക്കൽ, പ്രബോധനം, നന്മ കൽപ്പിക്കൽ, തിന്മ വിലക്ക് തുടങ്ങിയവ പോലുള്ള) ഏതിനെയെങ്കിലും സ്നേഹിക്കാതിരിക്കുമ്പോൾ അത്തരക്കാരോടാണ് അല്ലാഹുവിന്റെ ഈ താക്കീത്. വിധിയിലെ തിന്മകളിൽ (നിന്ന് രക്ഷ തേടി തന്റെ പാപങ്ങൾ പൊറുക്കുവാൻ തേടി) ക്ഷമ അവലംബിക്കുന്നതും ഇതിൽപ്പെടുന്നു. അല്ലാഹുവിന്റെ ദൂതർ നബി(സ) അരുളി: തീർച്ചയായും വിധിയായി ഇറങ്ങിയതിനും ഇറങ്ങിയിട്ടില്ലാത്തതിനും അല്ലാഹുവോടുള്ള പ്രാർത്ഥന ഉപയോഗപ്പെടുന്നതാണ് അതുകൊണ്ട് അല്ലാഹുവിന്റെ അടിമകളെ,നിങ്ങൾ പ്രാർത്ഥന മുറുകെ പിടിച്ചു കൊള്ളുക" (സുനനു തിർമിദി: 3548)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ