ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുരോഗമനത്തിന്റെ പേരിൽ പുതിയകുപ്പികളിൽ അവതരിപ്പിക്കുന്നതെല്ലാം പക്കാ ജാഹിലിയ്യത്ത് ആണ്. മദ്യം, വ്യഭിചാരം, സ്വർവർഗപ്രണയം..etc സമകാലിക ലോകത്തെഫ്രഷ് ജാഹിലിയ്യത്തുകളിലൂടെ ഖുർആനിലേക്ക് നോക്കുമ്പോൾ അതിന് കൂടുതൽ ചെറുപ്പമാകുന്ന പോലെ!. ഇരുട്ടിനെ തിരിച്ചറിയുന്നവർ മാത്രമേ വെളിച്ചത്തിന്റെ പ്രാധാന്യം മനസ്സിലാക്കൂ.വെളിച്ചം നൽകിയ നാഥനെ സ്തുതിക്കുക الحمد للهوَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക്‌ നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. . (ഖുർആൻ 7:43)

ഈയിടെയുള്ള പോസ്റ്റുകൾ

ഇമാം നവവി (റ) യുടെ 40 ഹദീസുകൾ

നിയ്യത്തിന്റെ പ്രാധാന്യം

സ്വാഗതം 💐

As-salamu alaykum  പുതിയ ക്ലാസുകൾ വൈകാതെ തന്നെ തുടങ്ങാൻ പോവുകയാണ് 'ഇൻശാഅല്ലാഹ്‌ ' വലിയ ഫയലുകൾ ഒന്നും വാട്സാപ്പ് വഴി അയക്കാൻ സാധിക്കാത്തത് കാരണം യൂട്യൂബിനെ ആശ്രയിക്കുകയാണ്. "താങ്കളെയും കുടുംബത്തെയും ഈ അറിവിന്റെ മജ്ലിസിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു"..💐  എന്ന് 🤝 Group admin. ചാനൽ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ പ്രസ്സ് ചെയ്യുക ക്ലാസുകൾ ആരംഭിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ------------------------ 👉 (ചാനൽ ലിങ്ക് ) ------------------------ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികാളാകുകയില്ല (നബി വചനം) പരസ്പരം അഭിപ്രായ അന്തരങ്ങൾ മറന്നു സ്നേഹിക്കാൻ കഴിയണം ,എങ്കിലേ വിശ്വാസം പൂർത്തിയാകൂ എന്നർത്ഥം ! മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നതൊന്നും മതമല്ല . ആത്മാർത്ഥമായി പരലോകത്തിനായി വല്ലതും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാഥന്റെ നാമത്തിൽ സമർപ്പിക്കുന്നു . നാഥൻ നമ്മുടെ സൽക്കർമങ്ങൾ സ്വീകരിക്കട്ടെ (ആമീൻ) പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക തെറ്റുകൾ , അഭിപ്രായങ്ങൾ അറിയിക്കുക HELP

വ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും Life History Of Prophet Muhammadﷺ

സൽമാൻ അൽ ഫാരിസി(റ) സത്യത്തിലേക്കുള്ള യാത്ര Part-1

അല്ലാഹുവിന്റെ നാമത്തിൽ വായിക്കാനുള്ള ജിബ്‌രീലിന്റെ (അ)നിർദ്ദേശവും!.

ഭൗതികമായി എല്ലാം ലഭിച്ചപ്പോഴും പ്രവാചകൻﷺ ആത്മീയമായി  അസംതൃപ്തനായിരുന്നു.  അതായിരുന്നു ഹിറാഗുഹയിലെ ഏകാന്തവാസത്തിലെത്തിച്ചത്.  അവസാനം അല്ലാഹു ലോകത്തിനുള്ള ആ ഉൽബോധനം പ്രവാചകനിലൂടെﷺനൽകപ്പെട്ടു. അത് ലഭിച്ച സമയത്ത് ആദ്യമായി പ്രവാചകൻﷺ ഉരുവിട്ട പദം ശ്രദ്ധേയമാണ്,       "ما أنا" بقارئ എനിക്കറിയില്ല. സ്വയം അറിവില്ലാത്തവനാണെന്ന തിരിച്ചറിവ്(self negation)അതായിരുന്നു തുടക്കം.അതിനുള്ള പരിഹാരം അല്ലാഹുവിന്റെ നാമത്തിൽ വായിക്കാനുള്ള ജിബ്‌രീലിന്റെ (അ)നിർദ്ദേശവും!. സ്വയം അസ്ഥിത്വത്തിന്റെ പരിമിതിയെ അറിയുന്നവനു മാത്രമേ സൃഷ്ടാവിന്റെ അസ്തിത്വവും വഹ്‌യിന്റെ ദൈവീകതയും അനുഭവിച്ച് ആസ്വദിക്കാനാകൂ.ആ ബോധ്യത്തോടെ സൃഷ്ടാവിനെ മുറുകെ പിടിക്കുമ്പോൾ ഏതൊരു പരിമിതികളെയും അവന്‌ അതുവഴി മറികടക്കാനാകുന്നു.   നേർവിപരീതമായി ഞാനാണ് എല്ലാം.. എനിക്ക് അറിയാത്തതായി ഒന്നുമില്ല.. എന്ന ചിന്ത അതാണ് 'അഹന്ത'. അതുള്ളവന് ഒരിക്കലും ഈ സത്യം ബോധ്യപ്പെടുകയില്ല.. "ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച്‌ കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ ഞാന്‍ തിരിച്ചുകളയുന്നതാണ്‌.എല്ലാ ദൃഷ്ടാന്ത...

പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ത്ഥന

പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ത്ഥന اللَّهُمَّ اجْعَلْ فِي قَلْبِي نُورًا (وَفِي لِسَانِي نُوراً) وَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا (البخاري:٦٣١٦ ومسلم:٧٦٣) “അല്ലാഹുവേ! നീ എന്റെ ഹൃദയത്തിൽ വെളിച്ചം (സത്യം, നേർമാർഗം, ഇസ്‌ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും കേൾവിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ പിൻഭാഗത്തും മുൻഭാഗത്തും മുകൾ ഭാഗത്തും താഴ്ഭാഗത്തും (എല്ലായിടത്തും) എനിക്ക് വെളിച്ചം നൽകേണമേ. അല്ലാഹുവേ! നീ എനിക്ക് വെളിച്ചം നൽകേണമേ അല്ലാഹുമ്മജ്അൽ ഫീ ഖൽബീ നുറൻ, [വഫീ ലിസാനീ നൂറൻ], വഫീ ബസ്വരീ നൂറൻ, വഫീ സംഈ നൂറൻ, വ അൻ യമീനീ നൂറൻ, വ അൻ യസാരീ നൂറൻ, വ ഫൗഖീ നൂറൻ, വ തഹ്തീ നൂറൻ വ അമാമീ നൂറൻ, വ ഖൽഫീ നൂറൻ, വജ്അൽ ലീ നൂറൻ

നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം

അബൂഹുറൈറ (റ)വിൽ നിന്ന്: റസൂൽ (സ) പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരിക യില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. (മുസ്‌ലിം) ഖുർആൻ ഹദീസ് പഠനം

വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ( വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടൂ!) الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة   (حسنه الألباني في سنن أبي داود:٤٠٢٣) അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദസ്സൗബ വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക്  ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം

﴿ قُلْ هُوَ اللَّـهُ أَحَدٌ ..... ﴾ ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ ..............﴾ ﴿قُلْ أَعُوذُ بِرَبِّ النَّاسِ .............﴾ (البخاري: 5016،مسلم: 2192) "ഖുൽഹുവല്ലാഹു  അഹദ്.." , "ഖുൽ അഊദു ബി റബ്ബിൽ. ഫലഖ് ..", "ഖുൽ അഊദു ബി റബ്ബിന്നാസ് .."  പാരായണം ചെയ്തു (ഉമിനീര് പാറി വീഴുന്നതാക്കി ) കൈകളിൽ ഊതി അതുകൊണ്ട് ശരീരം മുഴുവനും തടവുക. ആയിശ  നിവേദനം: “ന‌ബി (സ)ക്ക്‌ ശാ‌രീ‌രി‌ക വേ‌ദ‌ന അ‌നു‌ഭ‌വ‌പ്പെ‌ട്ടാൽ ത‌ന്റെ ശ‌രീ‌ര‌ത്തിൽ: ‘ഖുൽ‌ഹു‌വ‌ല്ലാ‌ഹു അ‌ഹ‌ദ്‌...’, ‘ഖുൽ അ‌ഊ‌ദു ബി റ‌ബ്ബിൽ ഫ‌ല‌ഖ്‌...’, ‘ഖുൽ അ‌ഊ‌ദു ബി‌റ‌ബ്ബി‌ന്നാ‌സ്‌...’, പാ‌രാ‌യ‌ണം ചെ‌യ്‌‌ത്‌ (ഉ‌മി‌നീർ പാ‌റി‌വീ‌ഴു‌ന്ന‌താ‌ക്കി) ത‌ന്റെ കൈ‌ക‌ളിൽ ഊ‌തി, അ‌തു‌കൊ‌ണ്ട്‌ ത‌ട‌വു‌ക‌യും ചെ‌യ്യാ‌റു‌ണ്ടായി‌രു‌ന്നു. രോ‌ഗ‌ത്തി‌ന്റെ വേ‌ദ‌ന കൂ‌ടി‌യ‌പ്പോൾ ഞാൻ (ആയിശ ) ഈ സൂ‌റ‌ത്തു‌കൾ ഓ‌തി ന‌ബി (സ)യു‌ടെ കൈ‌ക‌ളിൽ ഊ‌തു‌ക‌യും അ‌തു‌കൊ‌ണ്ട്‌ ശ‌രീ‌രം ത‌ട‌വി‌ക്കൊ‌ടു‌ക്കു‌ക‌യും ചെ‌യ്‌‌തു.” (ബുഖാരി: 5016

ദിവ്യസന്ദേശത്തിന്റെ ആരംഭം

അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1) ആയിശ:(റ) നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്...

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ പ‌റ‌യു‌ന്ന‌തു‌പോ‌ലെ അ‌ത്‌ കേൾക്കു‌ന്ന‌വ‌രും പ‌റ‌യേ‌ണ്ട‌താ‌ണ്‌; ശേ‌ഷം: “ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌, ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” (അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, ന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌ക, അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, വി‌ജ‌യ‌ത്തി‌ലേ‌ക്ക്‌ വ‌രിക.) എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ (مسلم:٣٨٥) അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ് നബി (സ) അരുളി:ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ ‘അ‌ശ്‌‌ഹ‌ദു അൻ ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌, അ‌ശ്‌‌ഹ‌ദു അ‌ന്ന മു‌ഹ‌മ്മ‌ദൻ റ‌സൂ‌ലു‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌ഞ്ഞ ഉ‌ട‌നെ‌ അ‌ത്‌ കേ‌ട്ട‌വൻ ഇ‌പ്ര‌കാരം (ചു‌വ‌ടെ വ‌രു‌ന്ന ആ‌ദ്യ പ്രാർ‌ത്ഥ‌ന ദൃ‌ഢ‌വി‌ശ്വാ‌സ ത്തോ‌ടെ) ചൊ‌ല്ലി‌യാൽ അ‌വ‌ന്റെ (ചെ‌റി‌യ) പാ‌പ‌ങ്ങൾ പൊ‌റു‌ക്ക‌പ്പെ‌ടും وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً (مسلم:٣٨٦) ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാര...

നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം

അബൂഹുറൈറ (റ)വിൽ നിന്ന്: റസൂൽ (സ) പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരിക യില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. (മുസ്‌ലിം)

പ്രാധാന്യവും സ്രോതസ്സുകളും Life History Of Prophet Muhammadﷺ-

പ്രാർത്ഥനകളും മറ്റും അല്ലാഹു സ്വീകരിക്കുവാൻ അടിസ്ഥാനമായി വിശ്വസിക്കേണ്ട തൗഹീദ്

'തൗഹീദ് അൽഉലൂഹിയ്യ' ( അല്ലാഹുവെ മാത്രം ആരാധിക്കൽ ) അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനുള്ള ആരാധനയായ വിളിച്ചുപ്രാർത്ഥന, ബലി അറവ്, നേർച്ച, ഏറ്റവും കൂടുതൽ: ഭയം, സ്നേഹം, ആദരവ്, പ്രതീക്ഷ, വിശ്വസിച്ചു ഭരമേൽപ്പിക്കൽ തുടങ്ങിയവ അല്ലാഹുവിനു പുറമേ നബിമാർ, സച്ചരിതർ, വിഗ്രഹങ്ങൾ തുടങ്ങിയവർക്കോ മറ്റോ നൽകി ആരാധനയിൽ പങ്കുകാരെ ആരോപിക്കുന്നതും മറ്റുമായ ശിർക്ക് ചെയ്യാതെ അല്ലാഹുവെ മാത്രം ആരാധിക്കുക ഇതാണ് "തൗഹീദ് അൽഉലൂഹിയ്യ" എ) ആരാധന എന്നാലെന്ത് ?   ആരാധന എന്നാൽ: "അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതും, നബി(സ) മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങളാണ് ", ആ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കുക. അതാണ്‌ അല്ലാഹു നബിമാരിലൂടെ കൽപ്പിച്ചതും നിയമമാക്കിയതുമായ ആരാധനയുടെ രൂപം, അതാണ്‌ അല്ലാഹുവിനെയും അവന്റെ നബിമാരെയും അനുസരിക്കൽ. ബി) തൗഹീദിൽ വിശ്വസിച്ചതിനുശേഷം നാം ചെയ്യേണ്ട കാര്യങ്ങൾ: അല്ലാഹുവിന്റെ മിത്രങ്ങളെ മിത്രങ്ങളായും അല്ലാഹുവിന്റെ ശത്രുക്കളെ ശത്രുക്കളായും കണക്കാക്കുക. തൗഹീദിൽ വിശ്വസിച്ചതിനു ശേഷം അല്ലാഹുവിന്റെ മിത്രങ്ങളെ (അഥവാ, അല്ലാഹുവെ മാത്രം വിളിച്ചു പ്രാർത്ഥിച്ച് ഏ...