അബൂഹുറൈറ (റ)വിൽ നിന്ന്: റസൂൽ (സ) പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരിക യില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. (മുസ്‌ലിം)
ബാങ്ക് വിളിക്കുന്നവൻ പറയുന്നതുപോലെ അത് കേൾക്കുന്നവരും പറയേണ്ടതാണ്; ശേഷം: “ഹയ്യഅലസ്സ്വലാത്, ഹയ്യ അലൽഫലാഹ്” (അല്ലയൊ ജനങ്ങളേ, നമസ്‌കാരത്തിലേക്ക് വരിക, അല്ലയൊ ജനങ്ങളേ, വിജയത്തിലേക്ക് വരിക.) എന്ന് കേൾക്കുമ്പോൾ ഇപ്രകാരം പറയുക: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ (مسلم:٣٨٥) അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ് നബി (സ) അരുളി:ബാങ്ക് വിളിക്കുന്നവൻ ‘അശ്‌ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്, അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്ന് പറഞ്ഞ ഉടനെ അത് കേട്ടവൻ ഇപ്രകാരം (ചുവടെ വരുന്ന ആദ്യ പ്രാർത്ഥന ദൃഢവിശ്വാസ ത്തോടെ) ചൊല്ലിയാൽ അവന്റെ (ചെറിയ) പാപങ്ങൾ പൊറുക്കപ്പെടും وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً (مسلم:٣٨٦) ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാര...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ