ഭൗതികമായി എല്ലാം ലഭിച്ചപ്പോഴും പ്രവാചകൻﷺ ആത്മീയമായി അസംതൃപ്തനായിരുന്നു. അതായിരുന്നു ഹിറാഗുഹയിലെ ഏകാന്തവാസത്തിലെത്തിച്ചത്. അവസാനം അല്ലാഹു ലോകത്തിനുള്ള ആ ഉൽബോധനം പ്രവാചകനിലൂടെﷺനൽകപ്പെട്ടു.
അത് ലഭിച്ച സമയത്ത് ആദ്യമായി പ്രവാചകൻﷺ ഉരുവിട്ട പദം ശ്രദ്ധേയമാണ്,
"ما أنا" بقارئ
എനിക്കറിയില്ല.
സ്വയം അറിവില്ലാത്തവനാണെന്ന തിരിച്ചറിവ്(self negation)അതായിരുന്നു തുടക്കം.അതിനുള്ള പരിഹാരം അല്ലാഹുവിന്റെ നാമത്തിൽ വായിക്കാനുള്ള ജിബ്‌രീലിന്റെ (അ)നിർദ്ദേശവും!.
സ്വയം അസ്ഥിത്വത്തിന്റെ പരിമിതിയെ അറിയുന്നവനു മാത്രമേ സൃഷ്ടാവിന്റെ അസ്തിത്വവും വഹ്‌യിന്റെ ദൈവീകതയും അനുഭവിച്ച് ആസ്വദിക്കാനാകൂ.ആ ബോധ്യത്തോടെ സൃഷ്ടാവിനെ മുറുകെ പിടിക്കുമ്പോൾ ഏതൊരു പരിമിതികളെയും അവന് അതുവഴി മറികടക്കാനാകുന്നു.
നേർവിപരീതമായി ഞാനാണ് എല്ലാം.. എനിക്ക് അറിയാത്തതായി ഒന്നുമില്ല..
എന്ന ചിന്ത അതാണ് 'അഹന്ത'. അതുള്ളവന് ഒരിക്കലും ഈ സത്യം ബോധ്യപ്പെടുകയില്ല..
"ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്.എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല'.
(ഖുർആൻ :7:146)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ